Monday, August 24, 2015

ഇന്ത്യക്ക് 278 റൺസിന്റെ ജയം, സങ്കക്കാര വിരമിച്ചു

കൊളംബോ > ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 278 റൺസിന്റെ ജയം. ഇന്ത്യയുയർത്തിയ 413 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക രണ്ടാം ഇന്നിങ്‌സിൽ 134 റൺസിന് ഔൾ ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പര 11 ന് സമനിലയായി. സ്‌കോർ: ഇന്ത്യ 393, 325/8 (ഡിക്ല); ശ്രീലങ്ക 306, 134. ശ്രീലങ്കയുടെ സൂപ്പർ ബാറ്റ്‌സ്മാൻ കുമാർ സങ്കക്കാരയ്ക്ക് വിജയത്തോടെ വിടവാങ്ങൽ നൽകാനുള്ള ലങ്കൻ ശ്രമമാണ് ഇന്ത്യൻ സ്പിൻ ആക്രമണത്തിൽ തകർന്നത്.

അഞ്ചാം ദിനം രണ്ട് വിക്കറ്റിന് 72 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക ഇന്ത്യയുടെ സ്പിൻ ആക്രമണത്തിന് മുന്നിൽ തകരുകയായിരുന്നു. ആദ്യ പന്തിൽ തന്നെ ക്യപ്റ്റൻ എയ്ഞ്ചലോ മാത്യൂസിനെ വിക്കറ്റ്കീപ്പറുടെ കൈയിൽ എത്തിച്ച് ഉമേഷ് യാദവ് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്.

62 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും ആതിഥേയർക്ക് അവശേഷിച്ച വിക്കറ്റുകൾ കൂടി നഷ്ടമായി. ഇടയ്‌ക്കെത്തിയ മഴ ഇന്ത്യൻ വിജയം അൽപമെങ്കിലും താമസിപ്പിച്ചു.ഇന്ത്യക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ 42 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. അമിത് മിശ്ര മൂന്ന് വിക്കറ്റ് നേടി. പേസർമാരായ ഉമേശ് യാദവും ഇഷാന്ത് ശർമയും ഓരോ വിക്കറ്റ് പങ്കിട്ടു.46 റൺസെടുത്ത ഓപ്പണർ കരുണരത്‌നെയാണ് ലങ്കയുടെ ടോപ് സ്‌കോറർ. ആഞ്ചലോ മാത്യൂസ് (23), കുമാർ സങ്കക്കാര (18), എന്നിവർ റൺ നേടി പുറത്തായി. ഈ ടെസ്റ്റോടെ ശ്രീലങ്കൻ താരം കുമാർ സങ്കക്കാര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

http://www.deshabhimani.com/news-sports-all-latest_news-494527.html

No comments:

Post a Comment