Monday, August 24, 2015

സെന്‍സെക്‌സിന് നഷ്ടമായത് 1624 പോയന്റ്: നിഫ്റ്റി ക്ലോസ് ചെയ്തത് 7809ല്‍

മുംബൈ: ആഗോള വിപണയിലെ തകർച്ച ഇന്ത്യൻ ഓഹരി സൂചികകളെയും കശക്കിയെറിഞ്ഞു. ഒരൊറ്റദിവസത്തിൽതന്നെ ഇത്രയും വലിയ തകർച്ച വിപണികൾ നേരിടുന്നത് അടുത്തകാലത്ത് ഇതാദ്യമായാണ്. തകർച്ചയിൽ കമ്പനികളുടെ വിപണി മൂല്യത്തിൽ ഏഴ് ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്.

1,624.51 പോയന്റ് താഴ്ന്ന് 25741.56ലാണ് സെൻസെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 490.95 പോയന്റ് തകർന്ന് 7809ലും. ബിഎസ്ഇയിൽ 2477 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായിരുന്നു. 303 ഓഹരികൾ മാത്രമായിരുന്നു നേട്ടത്തിൽ.

എസ്ബിഐ, ഹീറോ മോട്ടോർ കോർപ്, ടാറ്റ മോട്ടോഴ്‌സ്, ഒഎൻജിസി, വേദാന്ത, കെയിൻ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഗെയിൽ ഇന്ത്യ, പിഎൻബി, സെയിൽ തുടങ്ങിയ കമ്പനികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യു.എസ് വിപണികളിൽ രൂപപ്പെട്ട കനത്ത വില്പന സമ്മർദമാണ് സൂചികകളുടെ തകർച്ചിടയാക്കിയ പെട്ടെന്നുള്ള കാരണം. കൂഡ് വില അടിക്കടി താഴുന്നതും ചൈനയിലെ മുരടിപ്പും ഗ്രീസിലെ പ്രതിസന്ധിയും വിപണിയുടെ തകർച്ചയ്ക്ക് ആക്കംകൂട്ടിയ ഘടകങ്ങളാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവർ ലാഭമെടുപ്പിൽ ശ്രദ്ധകേന്ദ്രീകരിച്ചതും ഇന്ത്യൻ ഓഹരി സൂചികകൾക്ക് ഭീഷണിയായി.
http://www.mathrubhumi.com/business/news_articles/story-571118.html 

No comments:

Post a Comment