ന്യുഡൽഹി: ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി മുൻ ആഭ്യന്തര സെക്രട്ടറിയും ഇപ്പോൾ ബി.ജെ.പി നേതാവുമായ ആകെ.കെ സിംഗ്. ദേശീയ ചാനലായ ആജ് തകിന് നൽകിയ അഭിമുഖത്തിലാണ് ആർ.കെ സിംഗിന്റെ വിവാദ വെളിപ്പെടുത്തൽ. മുംബൈയിലെ അഴിമതിക്കാരായ ചില പോലീസുകാരാണ് ഉദ്യമം പാളാൻ കാരണമെന്നും ആർ.കെ സിംഗ് പറഞ്ഞു. അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് ദാവൂദിനെ വധിക്കാൻ പദ്ധതിയിട്ടത്. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലായിരുന്നു അന്നത്തെ ഐ.ബി മേധാവി.
ദാവൂദിന്റെ എതിരാളി ഛോട്ടാ രാജന്റെ സംഘത്തിൽ നിന്ന് ചിലരെ ഉപയോഗിക്ക് വധിക്കാനായിരുന്നു പദ്ധതി. ഇവർക്ക് മഹാരാഷ്ട്രയ്ക്ക് പുറത്ത് ഒരു രഹസ്യ കേന്ദ്രത്തിൽ പരിശീലനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ദാവൂദിന്റെ ഡികമ്പനിയുമായി രഹസ്യ ബന്ധം ഉണ്ടായിരുന്ന ചില പോലീസുകാർ രഹസ്യ കേന്ദ്രത്തിൽ എത്തി ഛോട്ടാ രാജന്റെ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതോടെയാണ് പദ്ധതി പാളിയതെന്നും ആർ.കെ സിംഗ് കൂട്ടിച്ചേർക്കുന്നു.
ദാവൂദിനെ വധിക്കാൻ പദ്ധതി ആസൂത്രണം ചെയ്തതിനെക്കുറിച്ച് ഇത് ആദ്യമായാണ് ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഒരാൾ വെളിപ്പെടുത്തുന്നത്. ദാവൂദിന്റെ സാന്നിധ്യം തുടർച്ചയായി നിഷേധിക്കുന്ന പാക്ക് നിലപാടിനെതിരെയും ആർ.കെ സിംഗ് രുക്ഷ വിമർശനം ഉന്നയിച്ചു. തീവ്രവാദി സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർ ഒരിക്കലും സമ്മതിക്കില്ല. മ്യാൻമാറിൽ നടത്തിയതിന് സമാനമായ ഓപ്പറേഷൻ പാക്കിസ്താനിലും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
http://www.mangalam.com/latest-news/352920